ഇ.കെ.എന്‍ അനുസ്‌മരണ സമ്മേളനം 2014 ആഗസ്‌റ്റ്‌ 24 ന്‌ എസ്‌ ആന്റ്‌ എസ്‌ ഹാളില്‍

ഇ.കെ.എന്‍ അനുസ്‌മരണ സമ്മേളനം 2014 ആഗസ്‌റ്റ്‌ 24 ന്‌ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിന്‌ എതിര്‍ വശത്തുള്ള നക്കര ബില്‍ഡിംഗ്‌സില്‍ എസ്‌ ആന്റ്‌ എസ്‌ ഹാളില്‍ വച്ച്‌ നടത്തുന്നു.അന്നേ ദിവസം രാവിലെ 10 മണിക്ക്‌ ചേരുന്ന വിദ്യാര്‍ത്ഥി സംഗമത്തില്‍ ഈ വര്‍ഷത്തെ ശാസ്‌ത്ര പാടവ പോഷണ ക്ലാസ്സുകളുടെ ഉദ്‌ഘാടനം അനെര്‍ട്ടിന്റെ മുന്‍ ഡയറക്ടര്‍ ഡോ.ആര്‍ .വി.ജി മേനോന്‍ നിര്‍വ്വഹിക്കുന്നു.ഉച്ചതിരിഞ്ഞ്‌ 2 മണിയ്‌ക്ക്‌ ചേരുന്ന അനുസ്‌മരണ യോഗത്തില്‍ ഡോ.കാവുമ്പായി ബാലകൃഷ്‌ണന്‍ ഇ.കെ.എന്‍ അനുസ്‌മരണ പ്രഭാഷണവും , 'ഇന്ത്യയുടെ വികസനം ഒരു ഹരിത സമീപനം ' എന്ന വിഷയത്തെ അധികരിച്ച്‌ പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍ ഇ.കെ.എന്‍ സ്‌മാരക പ്രഭാഷണവും നടത്തുന്നതാണ്‌.ഇരിങ്ങാലക്കുട ഇ.കെ.എന്‍ വിദ്യാഭ്യാസ ഗവേഷണ വികസനകേന്ദ്രം പ്രസിഡണ്ട്‌ എം.കെ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി പി.എന്‍ ലക്ഷ്‌മണന്‍ സ്വാഗതവും ഡോ.എസ്‌ ശ്രീകുമാര്‍ നന്ദിയും പറയും.